കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട്: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍. കുറ്റ്യാടി കക്കട്ടിലെ അമ്പലക്കുളങ്ങരയിലെ ഓഫീസിലാണ് സംഭവം ഉണ്ടായത്. വടക്കെ മൂയ്യോട്ടുമ്മല്‍ ദാമോദരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം മുതല്‍ ദാമുവിനെ കാണാതായിരുന്നു. ഇതിന് പിന്നാലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top