യുപി അഖിലേഷ് യാദവിന്റെ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് കോണ്‍ഗ്രസ്

akhilesh

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവിന്റെ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് കോണ്‍ഗ്രസ്. കര്‍ഹാല്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന അഖിലേഷ് യാദവിന് പിന്തുണ നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനം. കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം ഇടപെട്ടതിനെ തുടര്‍ന്ന് സ്ഥാനാര്‍ഥിയായിരുന്ന ജ്ഞാനവതി യാദവ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചില്ല.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരെ സമാജ്‌വാദി പാര്‍ട്ടിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നില്ല. ഇവര്‍ മത്സരിച്ചിരുന്ന റായ്ബറേലി, അമേഠി മണ്ഡലങ്ങളില്‍ എസ്പി കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്നു.

പശ്ചിമ ഉത്തര്‍പ്രദേശില്‍ പ്രചരണം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് സമാജ്‌വാദി പാര്‍ട്ടിയും രാഷ്ട്രീയ ലോക്ദള്ളും. പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നാണ് മുലായം സിംഗ് യാദവും ആര്‍എല്‍ഡി നേതാവ് ജയന്ത് ചാധരിയും ട്രാക്ടര്‍ റാലി നടത്തിയത്.

96 കിലോമീറ്റര്‍ സഞ്ചരിച്ച് പ്രചരണം നടത്തിയ ട്രാക്ടര്‍ റാലി കര്‍ഷക സമരത്തിന്റെ പ്രതീതി പടിഞ്ഞാറന്‍ യുപിക്ക് നല്‍കി. അധികാരത്തില്‍ എത്തിയാല്‍ യോഗിക്ക് എതിരായ കേസുകള്‍ വീണ്ടും അന്വേഷിക്കുമെന്ന് അഖിലേഷ് യാദവ് പ്രഖ്യാപിച്ചിട്ടുണ്ട്.

Top