ജാർഖണ്ഡ് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ജയം

കൊലെബിറ : ജാര്‍ഖണ്ഡിലെ കൊലെബിറ അസംബ്ലി മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ നേട്ടം. ബി.ജെ.പി സ്ഥാനാര്‍ഥിയേക്കാള്‍ 9,000 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിന്റെ നമന്‍ ബിക്‌സല്‍ കൊങ്ഗരി വിജയിച്ചത്.

കോണ്‍ഗ്രസ് സ്ഥാാനാര്‍ഥി കൊങ്‌ഗേരി 40,343 വോട്ടുകള്‍ നേടിയപ്പോള്‍, ബി.ജെ.പിയുടെ ബസന്ദ് സോരെംഗിന് 30,685 വോട്ടുകളാണ് ലഭിച്ചത്.

ആകെ അഞ്ച് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. ഇത് മതേതര ശക്തികളുടെ വിജയമാണെന്നും, രാജ്യത്തെ ജനങ്ങള്‍ ബി.ജെ.പിയെ തള്ളിയതിന്റെ സൂചനയാണിതെന്നും കോണ്‍ഗ്രസ് ജെനറല്‍ സെക്രട്ടറി അലോക് ഡൂബെയ് പറഞ്ഞു.

സ്‌കൂള്‍ അധ്യാപകനെ വധിച്ചതുമായി ബന്ധപ്പെട്ട് ജെ.കെ.പി പാര്‍ട്ടിയുടെ സിറ്റിംഗ് എം.എല്‍.എ എനോസ് എക്ക അയോഗ്യനായതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. എനോസ് എക്കെയുടെ ഭാര്യ മെനോന്‍ എക്ക മത്സരിച്ചെങ്കിലും 16,445 വോട്ടുകള്‍ മാത്രമാണ് നേടാനായത്.

Top