രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പ്; ബിജെപിയെ വെട്ടിനിരത്തി കോണ്‍ഗ്രസ് മുന്നേറ്റം

ജയ്പൂര്‍: രാജസ്ഥാനില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റം. ഇതുവരെ വന്ന ഫലം അനുസരിച്ച് 861 വാര്‍ഡുകള്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍ 661 സീറ്റുകള്‍ ബി.ജെ.പി നേടി. ഇവയ്ക്ക് പുറമെ സ്വതന്ത്രര്‍ 376 വാര്‍ഡുകളിലും ബി.എസ്.പി 15 വാര്‍ഡിലും സിപിഎം രണ്ട് വാര്‍ഡിലും എന്‍സിപി രണ്ട് വാര്‍ഡിലും വിജയിച്ചു.

മൂന്നു നഗര്‍ നിഗം, 19 നഗര്‍ പരിഷത്ത്, 27 നഗര്‍ പാലിക എന്നിവടങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 2105 കൗണ്‍സിലര്‍മാരെയാണ് തിരഞ്ഞെടുക്കുന്നത്. 7942 സ്ഥാനാര്‍ഥികളാണ് രംഗത്തുണ്ടായിരുന്നത്. ഇന്ന് വൈകിട്ടോടെ പൂര്‍ണമായ ഫലം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

‘സുതാര്യവും ഉത്തരവാദിത്തവും ഉള്ള ഭരണത്തിനു കിട്ടിയ അംഗീകാരമാണു തിരഞ്ഞെടുപ്പ് ഫലം. വോട്ടര്‍മാര്‍ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നന്ദി. വിജയികള്‍ക്ക് ആശംസകള്‍’ മുഖ്യമന്ത്രി അശോക് ഗെലോട്ട് ട്വീറ്റ് ചെയ്തു.

Top