രാജസ്ഥാനില്‍ കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിക്കും; മുഖ്യമന്ത്രി അശോക് ഗലോട്ട്

രാജസ്ഥാന്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ് ആത്മവിശ്വാസത്തിലാണെന്നും വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗലോട്ട്. രാജസ്ഥാന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌നിരീക്ഷകരുടെ കോണ്‍ഗ്രസ് യോഗം വിളിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 10 മണിക്ക് ജയ്പൂരിലാണ് യോഗം. വിജയിക്കുന്നവരോട് ജയ്പൂരില്‍ എത്താനാണ് കോണ്‍ഗ്രസ് നിര്‍ദ്ദേശം.

കോണ്‍ഗ്രസിന് അനുകൂലമാകുന്ന രാഷ്ട്രീയ അന്തരീക്ഷമെന്ന് രാജസ്ഥാനില്ലെന്ന് പിസിസി അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദോതസ്ര പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിലെ ക്ഷേമ പദ്ധതികള്‍ക്കുള്ള അംഗീകാരം ജനവിധിയില്‍ ഉണ്ടാകും. രാജസ്ഥാനില്‍ കോണ്‍ഗ്രസ് വലിയ ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും വോട്ടര്‍മാര്‍ക്ക് കോണ്‍ഗ്രസില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പരാമര്‍ശിച്ചു.

രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ് തെലങ്കാന എന്നിവിടങ്ങളിലെ ജനവിധിയെന്താകുമെന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ഇന്ന് രാവിലെ 8 മണി മുതലാണ് വോട്ടെണ്ണല്‍. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് മത്സരം. തെലങ്കാനയില്‍ ബിആര്‍എസിന് നല്ല സ്വാധീനമുണ്ടെങ്കിലും ചില എക്സിറ്റ് പോള്‍ ഫലങ്ങളില്‍ കോണ്‍ഗ്രസ് വിജയം നേടുമെന്നാണ് പറയുന്നത്.

Top