രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം കോണ്‍ഗ്രസ് തൂത്തുവാരുമെന്ന് സച്ചിന്‍ പൈലറ്റ്

sachin-pilot

ന്യൂഡല്‍ഹി : വരുന്ന രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് രാജസ്ഥാന്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സച്ചിന്‍ പൈലറ്റ്. 2019 ജനുവരി 20 നാണ് നിലവിലുള്ള നിയമസഭാ കാലാവധി തീരുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി ഇന്ന് ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സച്ചിന്‍.

തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ശരിക്കും ബി ജെ പി , കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ തമ്മിലുള്ള മത്സരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ 200 സീറ്റുകളിലും കോണ്‍ഗ്രസ് തന്നെയാവും വിജയിക്കുക എന്ന് തനിക്ക് ഉറപ്പാണെന്നും സച്ചിന്‍ വ്യക്തമാക്കി.

Top