മഹാരാഷ്ട്ര പ്രതിസന്ധി; ശിവസേന-എന്‍.സി.പി സഖ്യത്തെ പുറത്ത് നിന്ന് പിന്തുണയ്ക്കും

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി താര്‍ക്കാനുള്ള ശ്രമവുമായി കോണ്‍ഗ്രസ് രംഗത്ത്. ശിവസേന-എന്‍.സി.പി സഖ്യത്തെ പുറത്ത് നിന്ന് പിന്തുണയ്ക്കും എന്നാണ് പുറത്ത് വരുന്ന സൂചനകള്‍.

പ്രതിസന്ധിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സോണിയാ ഗാന്ധി വസതിയില്‍ യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലാണ് ശിവസേന-എന്‍.സി.പി സഖ്യത്തെ പിന്തുണയ്ക്കും എന്ന തീരുമാനം സ്വീകരിച്ചത്. യോഗത്തില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ 44 എം.എല്‍.എമാരും ശിവസേനയെ പിന്തുണച്ചു കൊണ്ടുള്ള സമ്മതപത്രം ഹൈക്കമാന്‍ഡിന് അയച്ചിട്ടുണ്ട്. ഇതില്‍ 37പേര്‍ ആവശ്യപ്പെട്ടിരിക്കുന്നത് സര്‍ക്കാരിന്റെ ഭാഗമാകണമെന്നാണ്. സ്പീക്കര്‍ പദവി ആവശ്യപ്പെടണമെന്നൊരു നിര്‍ദേശവും ഇവര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.

എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍ ഇന്ന് ഡല്‍ഹിയിലെത്തി സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിനു ശേഷമാകും ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. അതേസമയം എന്‍.സി.പി-ശിവസേനാ സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കാനുള്ള നീക്കത്തെ കേരളത്തില്‍നിന്നുള്ള നേതാക്കള്‍ എതിര്‍ത്തെന്നാണ് സൂചന.

Top