കെപിസിസി ആസ്ഥാനം ആക്രമിച്ചതിൽ പ്രതിഷേധം; കോൺഗ്രസ് ഇന്ന് കരിദിനം ആചരിക്കും

തിരുവനന്തപുരം: കെപിസിസി ആസ്ഥാനം ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് സംസ്ഥാന വ്യാപകമായി ഇന്ന് കരിദിനം ആചരിക്കും. കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ഒരു അക്രമവും ഉണ്ടായിട്ടില്ലെന്നും സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഇല്ലേ എന്നും കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എംപി ചോദിച്ചു. ഞങ്ങൾ ആരെയും ആക്രമിച്ചിട്ടില്ല. ഒരു ഓഫിസും തല്ലി തകർത്തിട്ടില്ല, സുധാകരൻ പറഞ്ഞു.

കെപിസിസി ആസ്ഥാനമെന്നത് കോൺഗ്രസ് പ്രവർത്തകരുടെ വികാരമാണ്. അതിന് നേരേയാണു സിപിഎം ആക്രമണം അഴിച്ചുവിട്ടത്. ചെറുപ്പക്കാരാണ്, കുട്ടികളാണ് അവരുടെ ഭാഗത്തുനിന്ന് അക്രമം ഉണ്ടായാൽ പറഞ്ഞുനിർത്താൻ തങ്ങൾക്ക് ആവില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം അക്രമവുമായി പോയാൽ ആത്മരക്ഷാർഥം പ്രതിരോധിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Top