കോൺഗ്രസിനെ ഇനി മല്ലികാർജുൻ ഖാർഗെ നയിക്കും

24 വർഷങ്ങൾക്കു ശേഷം കോൺഗ്രസിനു പുതിയ നായകൻ. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശരൂരിനെ 7897 വോട്ടുകൾക്ക് കീഴ്പ്പെടുത്തി മല്ലികാർജുൻ ഖാർഗെ. ശശി തരൂരിന് ലഭിച്ചത് 1072 വോട്ടുകളാണ്. പത്ത് ശതമാനം വോട്ടുകളാണ് തരൂർ കരസ്ഥമാക്കിയത്. ഔദ്യോഗികമായി കോൺഗ്രസ് പാർട്ടി ഫലം പ്രഖ്യാപനം നടത്തിയട്ടില്ല.

വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ തന്നെ മല്ലികാർജുൻ ഖാർഗെ ജയമുറപ്പിച്ചിരുന്നു. 9915 പ്രതിനിധികളിൽ 9497 പേരാണ് ഇന്നലെ വോട്ട് രേഖപ്പെടുത്തിയത്. പോളിംഗ് ബൂത്തുകളിലെയും ബാലറ്റ് ബോക്‌സുകൾ എഐസിസി ആസ്ഥാനത്ത് ഇന്നലെ വൈകീട്ടോടെ എത്തിച്ചിരുന്നു. ഇത് ആറാം തവണയാണ് പാർട്ടി അധ്യക്ഷനെ കണ്ടെത്താൻ കോൺഗ്രസ് തെരഞ്ഞെടുപ്പ് നടത്തിയത്. മല്ലികാർജുൻ ഖാർഗെയും ശശി തരൂരും തമ്മിലുള്ള പോരാട്ടത്തിൽ 9497 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

Top