രാഹുല്‍ ഗാന്ധിയോ, ഖാര്‍ഗെയോ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രിയായി നാമനിര്‍ദേശം ചെയ്യും; ശശി തരൂര്‍

തിരുവനന്തപുരം: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി മുഖം ആരെന്ന ചോദ്യങ്ങള്‍ സജീവമായിരിക്കെ പ്രതികരണവുമായി കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം ശശി തരൂര്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ‘ഇന്ത്യ’ സഖ്യം അധികാരത്തിലെത്തിയാല്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയോ മുന്‍ എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയോ പ്രധാനമന്ത്രിയായി നാമനിര്‍ദേശം ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തോല്‍വിയാണ് ബിജെപിയെ കാത്തിരിക്കുന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയെ പരാജയപ്പെടുത്തി ഇന്ത്യന്‍ സഖ്യം കേന്ദ്രത്തില്‍ അധികാരത്തിലെത്താനുള്ള സാധ്യതയുണ്ടെന്നും ഇത് കാത്തിരുന്ന് കാണാമെന്നും തരൂര്‍ പറഞ്ഞു.

Top