തലശ്ശേരിയില്‍ കോണ്‍ഗ്രസ് ആരുടെ വോട്ടും സ്വീകരിക്കും; കെ സുധാകരന്‍

കണ്ണൂര്‍: തലശ്ശേരിയില്‍ കോണ്‍ഗ്രസ് ആരുടെ വോട്ടും സ്വീകരിക്കുമെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്‍. തലശ്ശേരിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.എന്‍ ഷംസീറിനെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം. അതിനായി ഏത് വോട്ടും വാങ്ങുമെന്നും സുധാകരന്‍ വ്യക്തമാക്കി.

ആരുടെ വോട്ടും വാങ്ങും. ബി.ജെ.പിക്കാരോടും എസ്.ഡി.പി.ഐക്കാരോടും വോട്ട് ചോദിക്കാനൊന്നും ഞങ്ങള്‍ പോകുന്നില്ല. പക്ഷേ ബി.ജെ.പിക്കാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞാല്‍ എന്തു ചെയ്യാന്‍ പറ്റുമെന്നും അദ്ദേഹം ചോദിച്ചു.

മഞ്ചേശ്വരത്ത് നീക്കുപോക്ക് ആകാമെന്ന് മുല്ലപ്പള്ളി പറഞ്ഞത് സി.പി.എമ്മിന്റെ രാഷ്ട്രീയ നിലപാട് അറിയാന്‍ വേണ്ടിയാണെന്നും സുധാകരന്‍ പറഞ്ഞു.

 

Top