കോണ്‍ഗ്രസിലെ സ്ഥിതി ദയനീയമാണ്; ഇടക്കാല അധ്യക്ഷനെ കണ്ടെത്തണം: ഉപദേശവുമായി കരണ്‍ സിങ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉടന്‍ തന്നെ ഒരു ഇടക്കാല അധ്യക്ഷനെ കണ്ടെത്തണമെന്ന് മുതിര്‍ന്ന നേതാവും മുന്‍ ഗവര്‍ണറുമായ കരണ്‍ സിങ്.

അമ്പത് വര്‍ഷത്തോളം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചവര്‍ ഇത്ര ആശയകുഴപ്പിത്തിലാകുന്നത് തന്നെ ആശങ്കപ്പെടുത്തുന്നുണ്ട്. രാജിവെക്കുകയാണെന്ന രാഹുലിന്റെ ധീരമായ തീരുമാനത്തെ മാനിക്കുകയായിരുന്നു വേണ്ടത്. അതിന് പകരം രാജി പിന്‍വലിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഒരു മാസം പാഴാക്കി. മികച്ച ബുദ്ധിയും നിരീക്ഷ പാടവവുമുള്ള രാഹുലിനോട് ഇങ്ങനെ ആവശ്യപ്പെടേണ്ടിയിരുന്നില്ലെന്ന് അദ്ദേഹം പാര്‍ട്ടിയെ ഉപദേശിച്ചു.

നിലവിലെ കോണ്‍ഗ്രസിലെ സ്ഥിതി ദയനീയമാണ്. അതിനെ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട് അതിനായി നാല് വര്‍ക്കിങ് പ്രസിഡന്റുമാരേയോ അല്ലങ്കില്‍ ഒരു ഉപാധ്യക്ഷനേയോ നിയമിക്കണം. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ അധ്യക്ഷയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി ചേര്‍ന്ന് ഉടന്‍ തീരുമാനമെടുക്കണം. വടക്ക്, കിഴക്ക്, തെക്ക്, പടിഞ്ഞാറ് മേഖലകളില്‍ നിന്നുള്ളവരാകണം വര്‍ക്കിങ് പ്രസിഡന്റുമാര്‍. ചെറുപ്പക്കാരെ അധികാര കേന്ദ്രങ്ങളിലേക്ക് കൊണ്ടുവരണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

Top