പരീക്ഷാ പേപ്പര്‍ ചോര്‍ച്ച ; പ്രകാശ് ജാവദേക്കര്‍ രാജിവെക്കണമെന്ന് കോണ്‍ഗ്രസ്സ്‌

prakash javadekar

ന്യൂഡല്‍ഹി : സി.ബി.എസ്.ഇ പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ രാജിവെക്കണമെന്ന് കോണ്‍ഗ്രസ്സ്. ചോദ്യം ചോര്‍ത്തുന്ന മാഫിയയും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ബന്ധമുണ്ടെന്നും കോണ്‍ഗ്രസ്സ് നേതാവ് രണ്‍ ദീപ് സുര്‍ജേവാല പറഞ്ഞു.

അതേസമയം സംഭവത്തില്‍ കുറ്റവാളികള്‍ രക്ഷപ്പെടില്ലെന്ന് പ്രകാശ് ജാവദേക്കര്‍ ഉറപ്പ് നല്‍കി. ആരോപണ വിധേയനായ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

സി.ബി.എസ്.ഇ യുടെ പത്താം ക്ലാസ് കണക്ക്, +2 ഇക്കണോമിക്‌സ് പരീക്ഷകളാണ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച കാരണം കഴിഞ്ഞ ദിവസം റദ്ദാക്കിയത്. 28 ലക്ഷത്തോളം വിദ്യാര്‍ത്ഥികളെ ബാധിച്ച ഈ സംഭവത്തില്‍ ഉത്തരവാദിത്വം മാനവവിഭവശേഷി മന്ത്രാലയത്തിനും സിബിഎസ്ഇക്കുമാണെന്നാണ് കോണ്‍ഗ്രസ്സ് ആരോപണം.

Top