​ഗുജറാത്ത് തെരഞ്ഞെടുപ്പ് ബിജെപിക്ക് എതിരെയാകണമെന്ന് കോൺ​ഗ്രസ് 

ഗുജറാത്തിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പോരാട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആകരുതെന്ന് കോൺ​ഗ്രസ് തീരുമാനിച്ചു. ബിജെപിക്കെതിരെയാകണം പ്രചാരണം നടത്തേണ്ടതെന്നും കോൺ​ഗ്രസ് തീരുമാനിച്ചു. സംസ്ഥാനത്ത് ഒരു മുഖ്യമന്ത്രി സ്ഥാനാർത്ഥിയെയും ഉയർത്തിക്കാട്ടില്ലെന്ന കീഴ്വഴക്കത്തിൽ ഉറച്ചുനിൽക്കാനാണ് കോൺ​ഗ്രസ് ഇത്തവണയും തീരുമാനിച്ചത്. ഗുജറാത്തിലെ 182 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ വർഷം അവസാനത്തോടെ നടക്കും. 24 വർഷത്തിലേറെയായി ​ഗുജറാത്തിൽ ബിജെപിയാണ് ഭരിക്കുന്നത്. തെരഞ്ഞെടുപ്പിനുള്ള തന്ത്രം രൂപപ്പെടുത്തുന്നതിനായി പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള ഉന്നത നേതാക്കൾ അടങ്ങുന്ന ടാസ്‌ക് ഫോഴ്‌സ് ഗുജറാത്തിൽ നിന്നുള്ള നേതാക്കളുമായി ദില്ലിയിൽ യോഗം ചേർന്നു. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സിൽ മുതിർന്ന നേതാക്കളായ പി ചിദംബരം, മുകുൾ വാസ്‌നിക്, കെ സി വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല എന്നിവരാണ് പ്രധാന നേതാക്കൾ.

Top