‘എന്റെ ഗ്രൂപ്പ് എന്റെ അഭിമാനം’ എന്ന ദുരവസ്ഥയിലേക്ക് കോണ്‍ഗ്രസ് എത്തി: വി.എം സുധീരന്‍

vm sudheeran

തിരുവനന്തപുരം: ‘എന്റെ ബൂത്ത് എന്റെ അഭിമാനം’ എന്ന മുദ്രാവാക്യത്തിന് പകരം ‘എന്റെ ഗ്രൂപ്പ് എന്റെ അഭിമാനം’ എന്ന ദുരവസ്ഥയിലേക്ക് കോണ്‍ഗ്രസ് എത്തിയെന്ന വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് വി.എം സുധീരന്‍ രംഗത്ത്.

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന്റെ പേരിലാണ് ഗ്രൂപ്പ് പോര് മുറുകിയിരിക്കുന്നതെന്നും കോടികള്‍ ഒഴുക്കി യൂത്ത് കോണ്‍ഗ്രസിലേക്ക് കൃത്രിമമായി അംഗങ്ങളെ ചേര്‍ക്കുകയാണെന്നും പാര്‍ട്ടി തകര്‍ന്നാലും വിരോധമില്ലെന്നും യൂത്ത് കോണ്‍ഗ്രസ് പിടിച്ചെടുത്താല്‍ മതിയെന്ന മനോഭാവത്തോടെ ഗ്രൂപ്പ് മത്സരമാണെന്നും സുധീരന്‍ പറഞ്ഞു.

ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ തന്നെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. പണത്തിന്റെയും ഗ്രൂപ്പുകളുടെയും പിന്തുണയില്ലാതെ നല്ല പ്രവര്‍ത്തകര്‍ക്ക് കടന്നുവരാന്‍ കഴിയാത്ത സാഹചര്യമാണ് നിലവില്‍. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന വിനാശകരമായ ദുഷ്‌ചെയ്തികളില്‍ നിന്നും ഗ്രൂപ്പ് നേതാക്കള്‍ പിന്തിരിയണം, അദ്ദേഹം വ്യക്തമാക്കി.

Top