സീറ്റ് തര്‍ക്കത്തിന് അവസാനം; വയനാട്ടില്‍ ടി.സിദ്ദിഖ് യുഡിഎഫ് സ്ഥാനാര്‍ത്ഥി

വയനാട്: വയനാട്ടില്‍ ടി സിദ്ദിഖ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. നാല് സീറ്റുകളിലെ പ്രഖ്യാപനം വൈകിട്ടോടെയന്ന് നേതാക്കള്‍ അറിയിച്ചു.

കോണ്‍ഗ്രസില്‍ വയനാട് സീറ്റിനെ ചൊല്ലി തര്‍ക്കം നടന്നിരുന്നു. തര്‍ക്കത്തില്‍ രൂക്ഷവിമര്‍ശനവുമായി കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം സുധീരന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ജനങ്ങളുടെ മനസ് മടുപ്പിക്കുന്ന തരത്തിലാണ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ നടക്കുന്നതെന്നായിരുന്നു സുധീരന്‍ പറഞ്ഞത്.

ഗ്രൂപ്പ് താത്പര്യവും കടുംപിടുത്തവും മാറ്റി വെയ്ക്കുന്നതിന് നേതാക്കള്‍ തയ്യാറാകണമെന്നും കോണ്‍ഗ്രസിന്റെ ഏറ്റവും അനുകൂലമായ അവസരം പാഴാക്കരുതെന്നും താന്‍ മല്‍സരിക്കേണ്ടെന്ന് 2009ല്‍ തന്നെ തീരുമാനിച്ചതാണെന്നും അന്ന് താന്‍ മത്സര രംഗത്തു നിന്ന് മാറിയതുകൊണ്ടാണ് കെ.സി. വേണുഗോപാല്‍ അടക്കമുള്ളവര്‍ക്ക് അവസരം കിട്ടിയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Top