തിരിച്ചടിയ്ക്ക് കാരണം സംഘടനാ ദൗര്‍ബല്യം; എംഎം ഹസന്‍

mm-hassan

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിക്ക് കാരണം സംഘടനാ ദൗര്‍ബല്യമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍. ഇത് മാറ്റാനാണ് ബൂത്ത് തലത്തിലെ പ്രവര്‍ത്തനങ്ങളെ സജീവമാക്കുന്നതെന്നും ഹസന്‍ പറഞ്ഞു. റിപ്പബ്ലിക് ദിനത്തില്‍ കെപിസിസി സംഘടിപ്പിക്കുന്ന എന്റെ ബൂത്ത് എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസില്‍ എല്ലാവരും നേതാക്കളാണ്, എന്നാല്‍ നേതാക്കള്‍ ആരും അവരുടെ സ്ഥാനങ്ങളോട് നീതി പുലര്‍ത്തിയില്ല. യുഡിഎഫിന്റെ ജനകീയ അടിത്തറ ഇതുവരെ തകര്‍ന്നിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടത്തുമുന്നണിയും ബിജെപിയും വര്‍ഗീയ ധ്രുവീകരണം നടത്തിയാണ് വോട്ടു പിടിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

”സാളാര്‍ കേസുകള്‍ സിബിഐക്ക് വിട്ടതിലൂടെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ബിജെപിയും തമ്മില്‍ ഉള്ള രഹസ്യ ബന്ധത്തിന്റെ അന്തര്‍ധാര വ്യക്തമാക്കുന്നുണ്ട്. ഈ സര്‍ക്കാരിന്റെ കാലാവധി കഴിയുമ്പോള്‍ പിണറായി ജയിലില്‍ പോകേണ്ടി വരും എന്നറിയുന്നത് കൊണ്ടാണ് ഈ നീക്കം. പിടികിട്ടാ പുള്ളി ആയ പ്രതിയെ ഓഫീസില്‍ വിളിച്ചു വരുത്തി പരാതി എഴുതി വാങ്ങിക്കുകയായിരുന്നു. ജനകീയ കോടതിക്ക് മുന്നിലേക്കാണ് യുഡിഎഫ് പോവുന്നത്. പിണറായിയുടെ തുടര്‍ഭരണം എന്ന സ്വപ്നം മലര്‍ പൊടിക്കാരന്റെ ദിവാസ്വപ്നമായി അവശേഷിക്കും’ ഹസന്‍ വ്യക്തമാക്കി

 

 

 

Top