രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിച്ചു; ജി. സുധാകരനെതിരെ പരാതി

sudhakaran

ആലപ്പുഴ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് ആരോപിച്ച് മന്ത്രി ജി. സുധാകരനെതിരെ പരാതി നല്‍കി. ആലപ്പുഴ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പരാതി നല്‍കിയിരിക്കുന്നത്.

എഴുന്നേറ്റ് നടക്കാന്‍ വയ്യാത്ത പുലിയാണ് രാഹുല്‍ ഗാന്ധിയെന്നായിരുന്നു സുധാകരന്‍ പറഞ്ഞത്. ‘പുലി വരുന്നേ പുലി എന്നാണ് യുഡിഎഫ് പറയുന്നത്. വടക്കേ ഇന്ത്യയില്‍ നിന്ന് ആര്‍എസ്എസിനെ പേടിച്ചോടിയ പുലിയാണ് രാഹുല്‍ ഗാന്ധി’ സുധാകരന്‍ പരിഹസിച്ചു.

Top