പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയുമായി കോണ്‍ഗ്രസ് മുന്നോട്ടുപോകും; എം.കെ.രാഘവന്‍ എംപി

കോഴിക്കോട്: പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയുമായി കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്ന് എം.കെ.രാഘവന്‍ എംപി. റാലിക്ക് കലക്ടര്‍ അനുമതി നിഷേധിച്ചെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

”ജില്ലാ കലക്ടര്‍ ആദ്യം പോസിറ്റീവായാണ് സംസാരിച്ചത്. എന്നാല്‍, പെട്ടെന്ന് അദ്ദേഹം മാറി. സംസ്ഥാന സര്‍ക്കാരിന്റെ ജനകീയ സദസ് 25നാണ് നടക്കുന്നത്. കോണ്‍ഗ്രസ് റാലി 23ന് വൈകുന്നേരമാണ്. റാലി പൂര്‍ത്തിയാക്കി രാത്രിയോടെ തന്നെ ഒഴിഞ്ഞുകൊടുക്കാമെന്ന് അറിയിച്ചിരുന്നതാണ്. റാലി നടത്തുമെന്ന കാര്യത്തില്‍ യാതൊരു വിത്യാസവുമില്ല. പലസ്തീന്‍ വിഷയത്തില്‍നിന്ന് കോണ്‍ഗ്രസ് പിന്മാറില്ല. പലസ്തീന്‍ ജനതയ്ക്കായി സിപിഎം കരയുകയാണ്. അതേ സിപിഎമ്മാണ് റാലി തടയുന്നത്. ഇത് ഇരട്ടത്താപ്പും കാപട്യവുമാണ്. റാലിയില്‍ ശശി തരൂരും പങ്കെടുക്കും.” – എം.കെ.രാഘവന്‍ എംപി പറഞ്ഞു.

പലസ്തീന്‍ വിഷയത്തില്‍ സിപിഎമ്മിന് ഇരട്ടത്താപ്പാണുള്ളതെന്ന് ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാര്‍ പറഞ്ഞു.

Top