കണ്ണൂരിലും, ആലപ്പുഴയിലും ഒഴികെ സിറ്റിംഗ് എംപിമാരെ തന്നെ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ്

ലോകസഭ തെരഞ്ഞെടുപ്പിൽ കണ്ണൂരിലും, ആലപ്പുഴയിലും ഒഴികെ സിറ്റിംഗ് എംപിമാരെ തന്നെ നിർത്താൻ കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ നിർദേശം. ആലപ്പുഴ,കണ്ണൂർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ കണ്ടെത്താൻ നാലംഗ ഉപസമിതിയെയും തീരുമാനിച്ചു. അതിനിടെ മത്സരിക്കാൻ താല്പര്യം ഇല്ലെന്നു അറിയിച്ച കോടിക്കുന്നിൽ സുരേഷ് എംപിയെ നേതാക്കൾ ഇടപെട്ടു തിരിത്തിച്ചു.

തൃശ്ശൂരിൽ ചേർന്ന തെരഞ്ഞെടുപ്പ് സമിതി യോഗം തുടങ്ങുമ്പോൾ തന്നെ ഭൂരിഭാഗം നേതാക്കളുടെയും അഭിപ്രായം നിലവിലെ എംപിമാർ തുടരുക എന്നതായിരുന്നു. അനാരോഗ്യം മൂലം മത്സരത്തിനു ഇല്ലെന്നു നേരത്തെ പ്രഖ്യപിച്ച കെ സുധാകരൻ, നിലപാട് യോഗത്തിലും ആവർത്തിച്ചു. പകരം ആരു എന്ന ചോദ്യത്തിന് ഉത്തരം നാല് അംഗ ഉപ സമിതിയെയും കണ്ടെത്തും. കെ സുധാകരൻ, വി ഡീ സതീശൻ, എം എം ഹസൻ, രമേശ് ചെന്നിത്തല എന്നിവരാണ് ഉപസമിതിയിലെ അംഗങ്ങൾ. കണ്ണൂരിനെ കൂടാതെ നിലവിൽ സി പി എം കൈവശമുള്ള ആലപ്പുഴ സീറ്റിലെ സ്ഥാനാർദ്ധിയെയും ഉപസമിതി ചർച്ച ചെയ്തു തീരുമാനിക്കും. മാവേലിക്കര എം പി കോടിക്കുന്നിൽ സുരേഷ് ആണ് എം പി മാർ തുടരട്ടെ എന്നാ തീരുമാനത്തോഡ് ആദ്യം വിയോജിപ്പ് അറിയിച്ചത്.

എന്നാൽ നേതാക്കൾ ഇടപെട്ടതോടെ കൊടിക്കുന്നിൽ വഴങ്ങി. നിലവിൽ 15 സിറ്റിംഗ് സീറ്റു ഉൾപ്പടെ 16 സീറ്റുകളാണ് കോൺഗ്രസിന് ഉള്ളത്. ബാക്കി ഘടക കക്ഷികൾക്ക്.കോട്ടയം ജോസഫ് വിഭാഗത്തിന് വിട്ടു നൽകാൻ കോൺഗ്രസ് തയ്യാറാണ്. പക്ഷെ സ്ഥാനാർഥി നിർണായത്തിൽ സൂക്ഷ്മത വേണമെന്നാണ് അഭിപ്രായം. കൊല്ലത് ആർ എസ് പി തന്നെ. മലപ്പുറവും, പൊന്നാനിയും കൂടാതെ ഒരു മണ്ഡലം കൂടി വേണമെന്ന ലീഗ് ആവശ്യത്തിൽ നാളെ ചേരുന്ന യു ഡി എഫ് യോഗത്തിൽ കോൺഗ്രസ് ഔദ്യോഗിക തീരുമാനം അറിയിക്കും. വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ മത്സരിക്കണമെന്ന് തന്നെയാണ് കെ പി സി സി ആഗ്രഹം. പക്ഷെ തീരുമാനം എടുക്കുന്നത് ഹൈ കമണ്ടാണ്.

സാഹചര്യം 2019നു സമാനം അല്ലെങ്കിലും, നിലവിലെ എംപിമാരിൽ പകുതിയിൽ അധികം പേർക്കും ജയ സാധ്യത ഉണ്ടെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. വിഞാപനം വന്നാൽ ഉടനെ, സ്ഥാനാർദികളെ പ്രഖ്യപിച്ചു തെരെഞ്ടുപ്പ് ട്രാക്കിൽ ആദ്യം ഓടി കയറാനാണ് നേതൃത്വതിന്റെ തീരുമാനം.

Top