പാര്‍ട്ടി തൂപ്പുകാരന്റെ ജോലി ഏല്‍പ്പിച്ചാല്‍ അതും ചെയ്യുമെന്ന് ടി.എന്‍ പ്രതാപന്‍

തൃശ്ശൂര്‍: തൃശ്ശൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ സാധ്യത കൂടുതലുള്ള ആളാണ് ടി.എന്‍ പ്രതാപന്റേത്.

തൃശ്ശൂര്‍ ഡിഡിസിസി പ്രസിഡന്റു കൂടിയായ ടി.എന്‍ പ്രതാപന്‍ ഇത്തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജനവിധി തേടാന്‍ സാധ്യതയുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

എന്നാല്‍ തന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് പ്രതികരിക്കുകയാണ് ടി.എന്‍ പ്രതാപന്‍. കോണ്‍ഗ്രസിന്റെ ഡിസിസി കമ്മിറ്റിയിലോ കേന്ദ്ര സ്‌ക്രീനിങ്ങ് കമ്മിറ്റിയിലോ ഹൈക്കമാന്റോ ഇതുവരെ തീരുമാനങ്ങള്‍ ഒന്നും എടുത്തിട്ടില്ലെന്നും തന്റെ സ്ഥാനാര്‍ത്തിത്വം അഭ്യൂതകാംഷികള്‍ നടത്തുന്ന പ്രചരണമാണെന്നും ടി.എന്‍ പ്രതാപന്‍ വ്യക്തമാക്കി.

പാര്‍ട്ടി തൂപ്പുകാരന്റെ ജോലി ഏല്‍പ്പിച്ചാല്‍ താന്‍ അതും ചെയ്യുമെന്ന്, സ്ഥാനാര്‍ത്ഥിത്വം സ്വീകരിക്കുമോയെന്ന ചോദ്യത്തിനുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു.

Top