സിഖ് വിരുദ്ധ കലാപക്കേസ്; സിബിഐയ്ക്ക് സുപ്രീംകോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപക്കേസില്‍ ജീവപര്യന്തം തടവുശിക്ഷയ്ക്കു വിധിച്ച കോണ്‍ഗ്രസ് മുന്‍ നേതാവ് സജന്‍കുമാര്‍ ശിക്ഷ ചോദ്യം ചെയ്തു കൊണ്ട് സുപ്രീംകോടതിയെ സമീപിച്ചു. ഹര്‍ജിയെ തുടര്‍ന്ന് സിബിഐയ്ക്ക് സുപ്രീംകോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തു.

ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ്.കെ.കൗള്‍ എന്നിവരങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസ് ആറാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കാന്‍ തീരുമാനമായി.

73 വയസുകാരനായ മുന്‍ എംപി സജന്‍കുമാര്‍ ഡിസംബര്‍ 31നായിരുന്നു ഡല്‍ഹിയിലെ കോടതിയില്‍ കീഴടങ്ങിയത്. ഡിസംബര്‍ 17നാണ് സിഖ് വിരുദ്ധ കലാപക്കേസില്‍ ഇയാള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ കോടതി വിധിച്ചത്. പിന്നാലെ ജാമ്യം തേടി സജന്‍കുമാര്‍ കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി കോടതി തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

Top