യുഎന്നിലെ ഇന്ത്യയുടെ ‘കശ്മീര്‍’ നിലപാടിന് പിന്തുണ അറിയിച്ച് കോണ്‍ഗ്രസ്‌

ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ മറ്റൊരു രാജ്യത്തിന്റെ മധ്യസ്ഥത ആവശ്യമില്ലെന്ന് ഐക്യരാഷ്ട്ര സഭയില്‍ നിലപാട് ആവര്‍ത്തിച്ച പ്രധാനമന്ത്രിയെ അഭിനന്ദിച്ച് കോണ്‍ഗ്രസ്. പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസ്താവനയെ കോണ്‍ഗ്രസ് അപലപിച്ചു.

കശ്മീര്‍ ഇന്ത്യയുടെ അഭ്യന്തര വിഷയം ആണെന്ന സര്‍ക്കാര്‍ നിലപാടിനേയും കോണ്‍ഗ്രസ് പിന്തുണച്ചു. മുന്നാം കക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്ന നിലപാടിനും പിന്തുണ അറിയിച്ചിട്ടുണ്ട്.

അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി മോദി നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ നിറവേറ്റിയില്ലെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. കയറ്റുമതി നിയന്ത്രണം നീക്കുന്നതു സംബന്ധിച്ച ചര്‍ച്ചകളും ഫലവത്തായില്ലെന്നും കോണ്‍ഗ്രസ് വാര്‍ത്താക്കുറിപ്പിലൂടെ വിമര്‍ശിച്ചു.

Top