congress support yechuri in rajyasabha election

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കിയേക്കും.

പിന്തുണ തേടി യച്ചൂരി രാഹുല്‍ ഗാന്ധിയെ കണ്ടിരുന്നു. ഓഗസ്റ്റിലാണ് യച്ചൂരിയുടെ രാജ്യസഭാ കാലാവധി അവസാനിക്കുക.

നിലവിലെ കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്ണനയങ്ങളും രാഷ്ട്രപതി തിരഞ്ഞെടുപ്പും രാജ്യസഭാ സീറ്റുമാണ് രാഹുലുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെയോ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെയെ പിന്തുണയില്ലാതെ യെച്ചൂരിക്കു രാജ്യസഭയിലെത്താന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ പിന്തുണ തേടാന്‍ യച്ചൂരി തീരുമാനിച്ചത്.

Top