Congress Stumped As Mouthpiece Criticises Sonia Gandhi, Jawaharlal Nehru

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റുവിനെയും സോണിയാ ഗാന്ധിയെയും വിമര്‍ശിച്ച് കോണ്‍ഗ്രസ് മഹാരാഷ്ട്ര ഘടകത്തിന്റെ മുഖപത്രം. കോണ്‍ഗ്രസ് ദര്‍ശന്‍ എന്ന കോണ്‍ഗ്രസ് മുഖപത്രത്തിന്റെ ഡിസംബര്‍ ലക്കത്തിലാണ് നെഹ്‌റുവിനും സോണിയാ ഗാന്ധിക്കും രൂക്ഷവിമര്‍ശനം ഉളളത്.

സോണിയാ ഗാന്ധിയുടെ ജീവിതത്തെ കുറിച്ച് പരാമര്‍ശിക്കുമ്പോഴാണ് സോണിയാ ഫാസിസ്റ്റ് സൈനികന്റെ മകളാണെന്ന വിവാദ പരാമര്‍ശം ഉളളത്.

1997 ല്‍ പ്രാഥമിക അംഗത്വം എടുത്തതിന് വെറും 62 ദിവസം കഴിഞ്ഞപ്പോള്‍ സോണിയാ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റായെന്നും കോണ്‍ഗ്രസ് ദര്‍ശന്‍ ആരോപിക്കുന്നു. മറ്റൊരു ലേഖനത്തില്‍ നെഹ്‌റുവിനെയും കോണ്‍ഗ്രസ് ദര്‍ശന്‍ കണക്കിന് വിമര്‍ശിക്കുന്നു.

സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ അഭിപ്രായങ്ങള്‍ കണക്കിലെടുത്തിരുന്നുവെങ്കില്‍ കശ്മീര്‍ പ്രശ്‌നം ഇത്രയധികം വഷളാകില്ലായിരുന്നു. കശ്മീര്‍ പ്രശ്‌നം ഇത്രയധികം വഷളാക്കിയയതും നെഹ്‌റുവാണെന്ന് കോണ്‍ഗ്രസ് ദര്‍ശന്‍ കുറ്റപ്പെടുത്തുന്നു.

കശ്മീരിനെ കുറിച്ച് പട്ടേലിന് ദീര്‍ഘവീഷണം ഉണ്ടായിരുന്നു. പട്ടേലിന്റെ വാക്കുകള്‍ ചെവികൊളളാന്‍ നെഹ്‌റു തയ്യാറായിരുന്നുവെങ്കില്‍ കശ്മീര്‍ പ്രശ്‌നം ഇത്രയധികം സങ്കീര്‍ണമാകുമായിരുന്നില്ല. പട്ടേലിന്റെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം.

ചൈന, ടിബറ്റ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളുമായുളള നെഹ്‌റുവിന്റെ നയങ്ങളെയും കോണ്‍ഗ്രസ് ദര്‍ശന്‍ വിമര്‍ശന വിധേയമാക്കുന്നു.

Top