കോടതി കുറ്റക്കാരനാണെന്ന് വിധിച്ചാല്‍ മാത്രമേ പാര്‍ട്ടി നടപടിയെടുക്കൂ ; കോണ്‍ഗ്രസ്സ് നേതൃത്വം

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത എം.വിന്‍സന്റ് എം.എല്‍.എ സ്ഥാനം രാജി വയ്‌ക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ്സ് നേതൃത്വം.

കോടതി കുറ്റക്കാരനാണെന്ന് വിധിച്ചാല്‍ മാത്രമേ അദ്ദേഹത്തിനെതിരെ പാര്‍ട്ടി നടപടിയെടുക്കൂ എന്നും നേതാക്കള്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തമ്മില്‍ ആശയ വിനിമയം നടത്തിയതായാണ് സൂചന.

കേസ് രാഷ്ട്രീയ പ്രേരിതമാണ്, വീട്ടമ്മക്ക് മാനസിക വിഭ്രാന്തിയാണെന്നുമാണ് കെ.പി.സി.സിക്ക് വിന്‍സന്റ് നല്‍കിയ വിശദീകരണമെന്നാണ് എം.എം ഹസന്‍ പറയുന്നത്. എം.എല്‍.എ കുറ്റക്കാരനാണെന്ന് പൊലീസും കോടതിയും കണ്ടെത്തിയാല്‍ എന്തു തന്നെയായാലും അദ്ദേഹത്തിനെതിരെ നടപടിയെടുക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീപീഡനക്കേസില്‍ അറസ്റ്റിലായ എം.എല്‍.എ രാജി വയ്ക്കണമെന്ന് മഹിളാ കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും ആവശ്യപ്പെട്ടിട്ടുണ്ട്.

Top