ജോജു വിളിച്ചത് കേട്ടാല്‍ അറയ്ക്കുന്ന ചീത്ത, പൊലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്

കൊച്ചി: കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തിനെതിരെ നടന്‍ ജോജു ജോര്‍ജ്ജ് പ്രതികരിച്ച വിവാദ സംഭവത്തില്‍ പൊലീസിന്റേത് ഏകപക്ഷീയമായ സമീപനമാണെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ചീത്ത പറഞ്ഞുകൊണ്ടാണ് ജോജു ജോര്‍ജ് പ്രവര്‍ത്തകര്‍ക്കടുത്തേക്ക് വന്നതെന്ന് ഷിയാസ് ആരോപിച്ചു.

മാന്യതയുടെ ഒരു സ്വരംപോലും ഈ സമൂഹത്തോട് പ്രതിബദ്ധതയുള്ള ഒരു കലാകാരന് ഇല്ല. സ്ത്രീകള്‍ക്ക് കേള്‍ക്കാന്‍ കൊള്ളാത്ത ചീത്ത വിളികളാണ് ജോജു നടത്തിയത്. സ്ത്രീകളെ തള്ളുകയും ചെയ്തു. സ്ത്രീകള്‍ കൊടുത്ത പരാതിയില്‍ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, ജോജുവിനെതിരെ കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസും അറിയിച്ചു.

Top