ജന്‍ ജാഗ്രന്‍ അഭിയാന്‍; കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധ സമരത്തിന് ഇന്ന് തുടക്കം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധ സമരത്തിന് ഇന്ന് തുടക്കം. രാജ്യത്തെ ഇന്ധന വില വര്‍ധനയ്ക്കും വിലക്കയറ്റത്തിനുമെതിരെ ജന്‍ ജാഗ്രന്‍ അഭിയാന്‍ എന്ന പേരില്‍ രണ്ടാഴ്ച നീളുന്ന സമരപരിപാടികള്‍ ആണ് സംഘടിപ്പിച്ചിട്ടുള്ളത്.

പ്രതിഷേധത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും അണിനിരക്കുന്ന പദയാത്രകള്‍ ഉള്‍പ്പെടെയുള്ള പരിപാടികളാണ് നടത്തുന്നത്. രാജ്ഭവനുകള്‍ക്കും, പെട്രോള്‍ പമ്പുകള്‍ക്കും മുന്നില്‍ നടത്തിയ പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായാണ് ജന്‍ ജാഗ്രന്‍ അഭിയാന്‍ സംഘടിപ്പിച്ചിട്ടുള്ളത്. എന്നും രാവിലെ പരിസര പ്രദേശങ്ങള്‍ വൃത്തിയാക്കിയ ശേഷമാകും പദയാത്ര ആരംഭിക്കുക. 29 വരെയാണ് പ്രതിഷേധം

ഇന്ധനവിലമുതല്‍ മുല്ലപ്പെരിയാര്‍ വരെയുള്ള വിഷയങ്ങളില്‍ കേരളത്തിലെ കോണ്‍ഗ്രസും സമരത്തിനൊരുങ്ങുകയാണ്. ഈ മാസം 18ന് 140 നിയോജക മണ്ഡലങ്ങളില്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും. സെക്രട്ടേറിയറ്റ് മുതല്‍ രാജ്ഭവന്‍ വരെ മനുഷ്യച്ചങ്ങലയും സംഘടിപ്പിക്കും.

Top