എന്‍ സി പി യുടെ സഹായം കോണ്‍ഗ്രസ് ഒരിക്കലും മറക്കരുത് : മജീദ് മേമന്‍

ന്യൂഡല്‍ഹി: ഗുജറാത്ത് രാജ്യസഭ തിരഞ്ഞെടുപ്പില്‍ എന്‍ സി പി നല്‍കിയ സഹായം കോണ്‍ഗ്രസ് ഒരിക്കലും മറക്കരുതെന്ന് മുതിര്‍ന്ന എന്‍.സി.പി നേതാവ് മജീദ് മേമന്‍.

എന്‍.സി.പിയുടെ പിന്തുണ കൊണ്ടാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ജയിക്കാന്‍ കഴിഞ്ഞത്. വര്‍ഷങ്ങളുടെ പഴക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനമായ കോണ്‍ഗ്രസ് ഇക്കാര്യം ഭാവിയില്‍ മറക്കരുതെന്നും മേമന്‍ പറഞ്ഞു.

ഇളയ സഹോദരനെന്ന നിലയില്‍ എന്‍.സി.പിയോടും പരസ്പര പൂരകമായ നിലപാടുകള്‍ കോണ്‍ഗ്രസില്‍ നിന്ന് പ്രതീക്ഷിക്കുന്നതായും മജീദ് മേമന്‍ വ്യക്തമാക്കി.

ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഹമദ് പട്ടേലിന്റെ വിജയത്തിന് സഹായിച്ചതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി എന്‍.സി.പി രംഗത്തു വന്നിരിക്കുന്നത്.

അതേസമയം, ഗുജറാത്തിലെ രാജ്യസഭ തിരഞ്ഞെടുപ്പില്‍ കൂറുമാറി ബി.ജെ.പിക്ക് വോട്ടുചെയ്ത രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ വോട്ട് റദ്ദാക്കിയ തിരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ബി ജെ പി.

Top