കോൺഗ്രസ് ഓഫീസിന് തീയിട്ടു ; രണ്ട് മണി വരെ ഹര്‍ത്താല്‍

harthal

ആയഞ്ചേരി : കോഴിക്കോട് ആയഞ്ചേരി ടൗണില്‍ ഉച്ചക്ക് രണ്ട് മണി വരെ ഹര്‍ത്താല്‍. ആയഞ്ചേരിയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്നത്.

ആക്രമണത്തില്‍ ഓഫീസിലെ ജനലും വരാന്തയില്‍ സൂക്ഷിച്ചിരുന്ന ബോര്‍ഡുകളും കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്.

Top