പുതിയ അധ്യക്ഷനെ തേടി കോൺഗ്രസ്‌ പാർട്ടി

ൽഹി: കോൺഗ്രസ് പാർട്ടി പുതിയ അധ്യക്ഷനെ തീരുമാനിക്കുന്ന നടപടികൾ ഉടൻ ആരംഭിക്കുമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല. 99.9 ശതമാനം നേതാക്കളും രാഹുൽ ഗാന്ധി പാർട്ടി പ്രസിഡന്റ് ആകണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ പാർട്ടി പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് രാഹുൽ ഗാന്ധി.

ഗാന്ധി കുടുംബാംഗമല്ലാത്ത ഒരാളെ നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുത്താൻ അത് വീണ്ടും പാർട്ടിക്കുളളിൽ കലഹത്തിന് കാരണമായേക്കാം എന്നാണ് കരുതുന്നത്. പുതിയ പ്രസിഡന്റിനെ തീരുമാനിക്കുന്നതിന്റെ ഭാഗമായി സോണിയാഗാന്ധി മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. പത്തുദിവസത്തോളം നീളുന്ന ഈ കൂടിക്കാഴ്ച നാളെ ആരംഭിക്കുമെന്നും സുർജേവാല പറഞ്ഞു.

Top