കോണ്‍ഗ്രസ് ദേശീയ വക്താവ് സഞ്ജയ് ഝായ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

മുംബൈ: കോണ്‍ഗ്രസ് ദേശീയ വക്താവ് സഞ്ജയ് ഝായ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സഞ്ജയ് ഝാ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.

പരിശോധനയില്‍ തനിക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തതിനാല്‍ അടുത്ത 10-12 ദിവസത്തേക്ക് ഹോം ക്വാറന്റീനില്‍ കഴിയുമെന്നും ഝാ ട്വീറ്റ് ചെയ്തു.

സമ്പര്‍ക്കത്തിലൂടെ രോഗം പകരാനുള്ള സാധ്യതകളെ നിസാരമായി കാണരുതെന്നും നമ്മളെല്ലാവരും ദുര്‍ബലരാണെന്നും എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും അദ്ദേഹം ട്വീറ്റില്‍ ആവശ്യപ്പെട്ടു.

അതേസമയം 1,18,447 പേര്‍ക്കാണ് രാജ്യത്ത് ഇതിനകം കോവിഡ് സ്ഥിരീകരിച്ചത്.ഇരുപത്തിനാല് മണിക്കൂറില്‍ 6,088 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.രാജ്യത്ത് കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ആദ്യമായാണ് 24 മണിക്കൂറിനിടയില്‍ ആറായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ അഞ്ചുദിവസത്തിനുള്ളില്‍ 25,000 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.

Top