അക്രമസംഭവങ്ങളുടെ പൂര്‍ണ ഉത്തരവാദി സംസ്ഥാന സര്‍ക്കാര്‍: കെ.സുധാകരന്‍

k-sudhakaran

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാറിനാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍.

യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വ്യാപകമായ അക്രമം തുടരുകയാണ്. ഹര്‍ത്താല്‍ അക്രമത്തില്‍ ഇതുവരെ 1369 പേര്‍ അറസ്റ്റിലായി. 801 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കരുതല്‍ തടങ്കലില്‍ എടുത്തവരുടെ എണ്ണം 717 ആയി ഉയര്‍ന്നു. ഇന്ന് രാവിലെ വരെയുളള കണക്കാണിതെന്ന് ഡിജിപി അറിയിച്ചു.

അടൂരിലും തിരുവനന്തപുരത്തും ബിജെപി സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിച്ചു. കാട്ടാക്കടയിലും നെടുമങ്ങാടും വലിയമലയിലും വീടുകള്‍ക്ക് നേരെ വ്യാപകമായി ആക്രമണം ഉണ്ടായിട്ടുണ്ട്. സി.പി.ഐഎമ്മുകാരുടെ വീടുകളാണ് നെടുമങ്ങാടും വലിയമലയിലും ആക്രമിക്കപ്പെട്ടത്. കാട്ടാക്കടയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിനു നേരെയായിരുന്നു ആക്രമണമുണ്ടായത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് റൂറല്‍ എസ്.പി നെടുമങ്ങാട് ക്യാംപ് ചെയ്യുകയാണ്.

പത്തനംതിട്ട അടൂരില്‍ അന്‍പതോളം വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. സിപിഐഎം, ബിജെപി പ്രവര്‍ത്തകരുടെ വീടുകളാണ് തകര്‍ന്നത്.

Top