സ്ഥിതി മനസിലാക്കാന്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന മൂന്ന് നേതാക്കള്‍ ശബരിമലയിലേക്ക്

തിരുവനന്തപുരം: സ്ഥതി മനസിലാക്കാന്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന മൂന്ന് നേതാക്കള്‍ നാളെ ശബരിമലയില്‍ എത്തും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ്, വി.എസ്.ശിവകുമാര്‍ എന്നിവരാണ് നാളെ ശബരിമലയിലേക്ക് പോകുന്നത്.

അതേസമയം ശബരിമല പ്രശ്‌നത്തില്‍ തുടര്‍പ്രചാരണ-പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകാന്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗത്തിന്റെ തീരുമാനം. വിധി നടപ്പാക്കാന്‍ സാവകാശം തേടാനുള്ള ദേവസ്വം ബോര്‍ഡിന്റെ നീക്കം വൈകിയുദിച്ച വിവേകമായി യോഗം വിലയിരുത്തി.

കോണ്‍ഗ്രസാണ് ഈ ആവശ്യം ആദ്യമേ ശക്തമായി ഉന്നയിച്ചതെന്ന് യോഗത്തിന് ശേഷം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ശബരിമലയിലെ ‘പൊലീസ് രാജി’ല്‍ ശക്തമായി പ്രതിഷേധിക്കുന്നതായും യോഗം വ്യക്തമാക്കി.

Top