മണ്ഡല-മകര വിളക്ക് കാലത്ത് എന്തും സംഭവിക്കാമെന്ന് കെ.സുധാകരന്‍

k SUDHAKARAN

തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയില്‍ എന്തും സംഭവിക്കാമെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍.

ശബരിമലയില്‍ ചിത്തിര ആട്ടവിശേഷ സമയത്ത് പൊലീസിന് നിയന്ത്രണം ഇല്ലാതെ പോയത് കേരളം കണ്ടതാണെന്നും ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രായോഗികമായ നിലപാട് സ്വീകരിക്കണമെന്നും സുധാകരന്‍ പറഞ്ഞു.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് കോണ്‍ഗ്രസ് നേതാവ് ഇത്തരത്തില്‍ പ്രതികരിച്ചത്. റിവ്യു ഹര്‍ജി എതിരായാലും പ്രതിഷേധം തുടരുമെന്നും സുധാകരന്‍ പറഞ്ഞു.

Top