ആര് പുറത്തു പോയാലും എല്‍ഡിഎഫിന് ക്ഷീണമില്ലെന്ന് കടന്നപ്പള്ളി രാമചന്ദ്രന്‍

kadannappally ramachandran

കൊച്ചി:എന്‍സിപിയല്ല ആര് പുറത്ത് പോയാലും ഇടത് മുന്നണിക്ക് ക്ഷീണമില്ലെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. ഇടത് മുന്നണിക്ക് ക്ഷീണമുണ്ടാക്കുന്നതൊന്നും ഇപ്പോള്‍ കേരളത്തിലില്ല. എ കെ ശശീന്ദ്രന്‍ അല്ല ആര് കോണ്‍ഗ്രസ് എസിലേക്ക് വന്നാലും സ്വീകരിക്കാന്‍ തയ്യാറാണെന്നും കടന്നപ്പള്ളി വ്യക്തമാക്കി.

എന്‍സിപി ഇടത് മുന്നണി വിടുകയാണെങ്കില്‍ എ കെ ശശീന്ദ്രന്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസ് എസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മന്ത്രിയുടെ പ്രതികരണം.  പാലാ സീറ്റിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ കത്തി നില്‍ക്കുമ്പോഴും എന്‍സിപി ഇടത് മുന്നണിയില്‍ തുടരണമെന്ന അഭിപ്രായമാണ് തുടക്കം മുതല്‍ ശശീന്ദ്രന്‍ സ്വീകരിച്ചത്. എന്‍സിപി മുന്നണി വിടുകയാണെങ്കില്‍ സ്വന്തം പാട്ടി രൂപീകരിച്ച് എല്‍ഡിഎഫില്‍ തുടരുകയോ കോണ്‍ഗ്രസ് എസില്‍ ചേരുകയോ ചെയ്യാനാണ് സാധ്യത.

നിലവില്‍ ശശീന്ദ്രന്റെ സിറ്റിംഗ് മണ്ഡലമായ ഏലത്തൂര്‍ ഏറ്റെടുത്ത് മത്സരിക്കണമെന്ന് സിപിഎം പ്രാദേശിക നേതൃത്വത്തിന് അഭിപ്രായമുണ്ട്. കോണ്‍ഗ്രസ് എസ്സിലേക്ക് പോകുകയാണെങ്കില്‍ ശശീന്ദ്രനെ മണ്ഡലം മാറ്റി മത്സരിപ്പിച്ചേക്കും.

 

Top