സഞ്ജയ് ഝായെ കോണ്‍ഗ്രസ് വാക്താവ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു

ന്യൂഡല്‍ഹി:കോണ്‍ഗ്രസ് നേതൃത്വത്തെയും പാര്‍ട്ടി സംവിധാനത്തെയും ചോദ്യം ചെയ്ത് ഒരു പത്രത്തില്‍ ലേഖനമെഴുതിയതിന് പിന്നാലെ കോണ്‍ഗ്രസ് വാക്താവ് സ്ഥാനത്ത് നിന്ന് സഞ്ജയ് ഝായെ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി നീക്കം ചെയ്തു.

അഭിഷേക് ദത്തിനെയും സാധന ഭാരതിയെയും ദേശീയ മാധ്യമ പാനലിസ്റ്റുകളായി കോണ്‍ഗ്രസ് നിയമിക്കുന്നതിനും സോണിയ ഗാന്ധി അംഗീകാരം നല്‍കി.

കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളിലെ അലസതയാണ് സഞ്ജയ് ഝാ ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയത്. കോണ്‍ഗ്രസിന്റെ ആന്തരിക ഘടന ശരിയല്ലെന്നും പാര്‍ട്ടി അതിന്റെ അണികളുടെ വാക്കുകള്‍ ശ്രദ്ധിക്കുന്നില്ലെന്നുമായിരുന്നു സഞ്ജയ് ഝാ ആരോപിച്ചിരുന്നത്.

പാര്‍ട്ടിയെ ഉണര്‍ത്തുന്നതിനും അടിയന്തര സ്വഭാവത്തോടെ പ്രവര്‍ത്തന സജ്ജമാക്കുന്നതിനും ശ്രമങ്ങളൊന്നും നടന്നിട്ടില്ലെന്നും ഒരു ദേശീയ ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Top