ഭരണഘടനാ ദിനത്തില്‍ പാര്‍ലമെന്റ് സമ്മേളനം ബഹിഷ്‌കരിക്കുമെന്ന് കോണ്‍ഗ്രസ്!

ന്യൂഡല്‍ഹി: നാളെ ഭരണഘടനാ ദിനത്തോടനുബന്ധിച്ച് ഇരുസഭകളുടേയും പ്രത്യേക സിറ്റിങ് ബഹിഷ്‌കരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. മഹാരാഷ്ട്ര വിഷയത്തില്‍ ലോക്സഭയിലുണ്ടായ പ്രതിഷേധ സമരങ്ങളുടെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന്റെ തീരുമാനം. 70-ാമത് ഭരണഘടനാ ദിനമായ നാളെ രാവിലെ പത്ത് മുതല്‍ 11 വരെ പാര്‍ലമെന്റിലെ അംബേദ്കര്‍ പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങളില്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ച് കോണ്‍ഗ്രസ് ഉയര്‍ത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് ഇരു സഭകളും രണ്ട് മണി വരെ നീട്ടിവെച്ചിരുന്നു. അതേസമയം നാളത്തെ പാര്‍ലമെന്റ് സംയുക്ത സമ്മേളനം ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷത്തിന്റെ നീക്കം അംബേദ്കര്‍ക്കും ഭരണഘടനയ്ക്കും അപമാനമുണ്ടാക്കുന്നതാണ് എന്ന് ബിജെപി പ്രതികരിച്ചു.

അതേസമയം കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പാര്‍ലമെന്റ് യുദ്ധക്കളമാക്കാന്‍ ശ്രമിച്ചതായും കേരളത്തിന് തന്നെ നാമക്കേടുണ്ടാക്കുന്ന കാര്യമാണ് ഇതെന്നും അവര്‍ മാപ്പു പറയണമെന്നും കേന്ദ്രമന്ത്രി വി. മുരളീധരന്‍ പ്രതികരിച്ചിരുന്നു. മാത്രമല്ല വനിത അംഗങ്ങള്‍ക്കെതിരെ കയ്യേറ്റം ഉണ്ടയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

Top