കോണ്‍ഗ്രസ് പോരാടുന്നത് പാക്കിസ്ഥാന് വേണ്ടിയോ ഇന്ത്യയ്ക്കു വേണ്ടിയോ;റാം മാധവ്

ഗുവഹാട്ടി: പാക്കിസ്ഥാനില്‍ പോയി മത്സരിക്കുകയാണെങ്കില്‍ ഒരു പക്ഷേ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് വിജയിക്കാന്‍ സാധിച്ചേക്കുമെന്ന പ്രസ്താവനയുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ് രംഗത്ത്. പ്രതിപക്ഷ നേതാക്കളുടെ ട്വീറ്റുകള്‍ പാക്കിസ്ഥാനില്‍ നിന്നാണ് ഏറ്റവും അധികം റീ ട്വീറ്റ് ചെയ്യപ്പെടുന്നതെന്നും മാധവ് കൂട്ടിച്ചേര്‍ത്തു.

പാക്കിസ്ഥാന് വേണ്ടിയാണോ ഇന്ത്യയ്ക്കുവേണ്ടിയാണോ കോണ്‍ഗ്രസ് നേതാക്കള്‍ പോരാടുന്നതെന്ന് ജനങ്ങള്‍ക്ക് വ്യക്തമാകുന്നില്ല. അയല്‍രാജ്യത്ത് പോയി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറായാല്‍ അവര്‍ ഒരുപക്ഷെ വിജയിച്ചേക്കുമെന്നും. രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ അവസ്ഥ അതാണെന്നും റാം മാധവ് പരിഹസിച്ചു.

സൈന്യത്തെ പ്രതിപക്ഷം സംശയിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അംഗീകരിക്കാന്‍ അവര്‍ തയ്യാറല്ല. രാഹുല്‍ഗാന്ധിയുടെ യോഗങ്ങളില്‍ ജനങ്ങള്‍ മോദിക്ക് അനുകൂലമായി മുദ്രാവാക്യം മുഴക്കുന്നു. പ്രിയങ്ക ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുമ്പോഴും അതുതന്നെയാണ് സംഭവിക്കുന്നത്. മോദി തരംഗമാണ് രാജ്യത്തുള്ളത്. തിരഞ്ഞെടുപ്പുകളില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം ആഞ്ഞടിക്കുകയാണ് പതിവെന്നും അദ്ദേഹം സൂചിപ്പിച്ചു.

Top