കോണ്‍ഗ്രസിലെ കലാപങ്ങളെല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റായി കെട്ടടങ്ങും:കുഞ്ഞാലിക്കുട്ടി

മലപ്പുറം: കോണ്‍ഗ്രസിലെ കലാപങ്ങളെല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റായി കെട്ടടങ്ങുമെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഇപ്പോള്‍ ശ്രദ്ധിക്കേണ്ടത് മുന്നണി ശക്തിപ്പെടുത്താനാണെന്നും പുതിയ യു.ഡി.എഫ് അതിശക്തമായി തിരിച്ച് വരുമെന്നും അദ്ദേഹം പറഞ്ഞു. മുന്നണി ഊന്നല്‍ കൊടുക്കേണ്ടത് അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലാണ്. കൂടുതല്‍ സീറ്റ് നേടാനും ബിജെപിക്ക് എതിരെ ഗവണ്‍മെന്റ് രൂപീകരിക്കാനുമാണ് മുന്‍തൂക്കം നല്‍കേണ്ടതെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

Top