ജനങ്ങള്‍ക്ക് വേണ്ടി ചെലവാക്കാന്‍ രാഹുലിന് സമയമില്ല; വിമര്‍ശനവുമായി സ്മൃതി ഇറാനി

smriti irani

അമേഠി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയ്‌ക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്ത്.

റോഡ് ഷോ നടത്താന്‍ രാഹുലിന് സമയമുണ്ടെന്നും എന്നാല്‍, ജനങ്ങള്‍ക്ക് വേണ്ടി ചെലവാക്കാന്‍ സമയമില്ലെന്നും രാഹുലിന് അമേഠിയിലെ ജനങ്ങളോട് ബഹുമാനമില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.

സോണിയ ഗാന്ധിയ്ക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പമാണ് രാഹുല്‍ ഗാന്ധി സിറ്റിങ്ങ് സീറ്റായ ഉത്തര്‍പ്രദേശിലെ അമേഠിയില്‍ പത്രിക സമര്‍പ്പിക്കാന്‍ ത്തെിയത്. രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന റോഡ് ഷോയ്ക്ക് പിന്നാലെയായിരുന്നു പത്രികാ സമര്‍പ്പണം.

Top