മോദിയ്‌ക്കെതിരെ രാഹുല്‍ ഒറ്റക്ക് പോരാടിയപ്പോള്‍ എല്ലാവരും എന്ത് ചെയ്യുകയായിരുന്നു:പ്രിയങ്ക

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജി വെയ്ക്കാന്‍ സന്നദ്ധത അറിയിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തില്‍ പൊട്ടിത്തെറിച്ച് പ്രിയങ്ക ഗാന്ധി.

തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചതിലേറെ വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസിന് ഉണ്ടായതെന്നും നരേന്ദ്രമോദിക്കെതിരെ രാഹുല്‍ ഗാന്ധി ഒറ്റക്ക് നിന്ന് പോരാടിയപ്പോള്‍ നിങ്ങളെല്ലാം എന്ത് ചെയ്യുകയായിരുന്നുവെന്നും പ്രിയങ്ക പ്രവര്‍ത്തക സമിതിയോഗത്തില്‍ ചോദിച്ചു.

തോല്‍വിയുടെ ഉത്തരവാദികളെല്ലാം ഈ ഹാളില്‍ തന്നെ ഇരിക്കുന്നുണ്ടെന്ന് പറഞ്ഞ പ്രിയങ്ക രാഹുലിന്റെ രാജി തീരുമാനത്തെയും ശക്തമായി എതിര്‍ത്തു. നിലവിലെ സാഹചര്യത്തില്‍ രാജി തീരുമാനവുമായി മുന്നോട്ട് പോയാല്‍ അത് ബിജെപിയുടെ കെണിയില്‍ വീഴുന്നതിന് തുല്യമാണെന്നും പ്രിയങ്ക ഓര്‍മ്മിപ്പിച്ചു

Top