കേരളത്തില്‍ യുഡിഎഫ് നേടിയ വിജയം മോദിക്ക് ജനം കൊടുത്ത ശക്തമായ മറുപടി: ഉമ്മന്‍ ചാണ്ടി

oommen chandy

കോട്ടയം: കേരളത്തില്‍ യുഡിഎഫ് നേടിയ വിജയം മോദിക്ക് ജനം കൊടുത്ത ശക്തമായ മറുപടിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി.

രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ മത്സരിപ്പിക്കുവാനുള്ള തീരുമാനം യുഡിഎഫിന് ഗുണമായെന്നും കേരളത്തിലെ എല്ലാ വിഭാഗങ്ങളുടെയും സഹായം യുഡിഎഫിന് ലഭിച്ചെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

എല്‍ഡിഎഫിന്റെയും ബിജെപിയുടെയും അവകാശവാദങ്ങളെല്ലാം ജനം തള്ളിക്കളഞ്ഞെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

Top