രാജ്യത്ത് എല്ലാം കാണാതാവുന്നു; കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്.

രാജ്യത്ത് എല്ലാം കാണാതാവുകയാണെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. കര്‍ഷകന്റെ പണവും രണ്ട് കോടി തൊഴിലും കാണാതായി, കൂടാതെ റഫാല്‍ ഫയലും കാണാതായി തുടങ്ങിയ രൂക്ഷ പരിഹാസങ്ങളാണ് രാഹുല്‍ മോദിക്കെതിരെ നടത്തിയത്.

റഫാല്‍ വിമാനങ്ങള്‍ വൈകിപ്പിച്ചത് പ്രധാനമന്ത്രിയാണെന്നും റഫാല്‍ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിലും പ്രധാനമന്ത്രി നേരിട്ട് ഇടപെട്ട് നടത്തിയ സമാന്തര ചര്‍ച്ചകളിലും ദുരൂഹതയുണ്ടെന്നും ഇക്കാര്യങ്ങളില്‍ വിശദമായ അന്വേഷണം വേണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രി അഴിമതി നടത്തി എന്ന കാര്യം വ്യക്തമാണ്. ക്രിമിനല്‍ കേസില്‍ അന്വേഷണം നടത്തുന്നതില്‍ എന്താണ് തടസം. രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Top