വയനാട് സീറ്റിൽ രാഹുൽ മത്സരിക്കുമോ? വീണ്ടും അനിശ്ചിതത്വം തുടരുന്നു!

rahul gandhi

ന്യൂഡല്‍ഹി: പ്രകടന പത്രികയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുന്ന കാര്യത്തെ കുറിച്ച് മിണ്ടിയില്ല.

വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനം ഇന്ന് ഉണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

അതേസമയം, മിനിമം വരുമാന പദ്ധതി രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്തു. ഒരു മാസം 6000-മുതല്‍ 12000 രുപ വരെയുള്ള വരുമാന പദ്ധതിയാണ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. പാവപ്പെട്ട ഇരുപത് ശതമാനം ആളുകള്‍ക്ക് ഇത് ഗുണം ചെയ്യും.

അതിനിടെ, ലോക്സഭ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്ന് രാഹുല്‍ ഗാന്ധി മത്സരിക്കുന്നതില്‍ നിലപാട് കടുപ്പിച്ച് സിപിഎം രംഗത്തെത്തിയിരുന്നു. മതേതര ബദലിന്റെ നേതൃത്വം കോണ്‍ഗ്രസിന് നല്‍കുന്നത് പുന:പരിശോധിക്കുമെന്നാണ് സിപിഎം പറഞ്ഞിരിക്കുന്നത്.

കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള മതേതര ബദല്‍ ആലോചിക്കും. രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസ് ബിജെപിയ്ക്കായി കളം ഒഴിയുന്നതിന്റെ സൂചനയാണ്. ബിജെപിയെ എതിര്‍ക്കാനാണെങ്കില്‍ രാഹുല്‍ തിരുവനന്തപുരത്ത് മത്സരിക്കട്ടെ, സിപിഎം വ്യക്തമാക്കിയിരുന്നു.

Top