രാഹുല്‍ ഗാന്ധിയ്ക്കു നേരെ ബിജെപി അക്രമം അഴിച്ചു വിടുകയാണെന്ന് പി.എല്‍. പുണിയ

punia

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്കു നേരെ ബിജെപി അക്രമം അഴിച്ചു വിടുകയാണെന്ന് പി.എല്‍. പുണിയ എംപി.

രാഹുല്‍ ഗാന്ധിയുടെ ആലിംഗനത്തില്‍ മോദി നാടകം കളിക്കുകയാണെന്നും ഓരോ ദിവസവും രാഹുലിനെതിരെ ബിജെപി ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടേത് കുട്ടിത്തമാണെന്നാണ് ബിജെപി കഴിഞ്ഞ ദിവസം ആരോപിച്ചത്. പ്രതിപക്ഷ നേതാക്കള്‍ക്ക് അധികാരത്തോട് അന്ധമായ ഭ്രമമാണെന്നും തന്നെ നീക്കുകയാണ് അവരുടെ ലക്ഷ്യമെന്നും പരിഹസിച്ചുകൊണ്ട് മോദി പറഞ്ഞിരുന്നു.

Top