റഫാല്‍ ഇടപാട്; പ്രതികരണവുമായി എ.കെ ആന്റണി

AK-Antony

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന റിപ്പോര്‍ട്ടിനോട് പ്രതികരിച്ച് മുന്‍ പ്രതിരോധമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ.കെ ആന്റണി രംഗത്ത്.

റഫാല്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത് പ്രതിരോധ മന്ത്രി പോലും അറിയാതെയാണെന്നാണ് വ്യക്തമാകുന്നതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വഴി വിട്ട് ഇടപെട്ടന്ന വാര്‍ത്ത ഞെട്ടല്‍ ഉണ്ടാക്കിയെന്നും പ്രധാനമന്ത്രി ഫ്രാന്‍സില്‍ പോയി വിമാനങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കി കരാര്‍ ഉണ്ടാക്കിയത് നിയമപരമായി തെറ്റ് ആണെന്നും എ.കെ ആന്റണി പറഞ്ഞു.

പ്രതിരോധ മന്ത്രാലയത്തിനെ മറി കടന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടത്. ബാങ്ക് ഗ്യാരണ്ടി ഒഴിവാക്കിയത് ദേശതാല്പര്യത്തിന് എതിരാണ് ആന്റണി വ്യക്തമാക്കി.

Top