കോണ്‍ഗ്രസിന്റെ കറുത്ത വസ്ത്രമിട്ടുള്ള പ്രതിഷേധം രാമക്ഷേത്രത്തിന് തറക്കല്ലിട്ട ദിവസം തന്നെ:അമിത് ഷാ

ഡൽഹി: കോണ്‍ഗ്രസ് പ്രതിഷേധത്തിനെതിരെ ആഞ്ഞടിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. കറുത്ത വസ്ത്രം ധരിച്ച് വിജയ് ചൗക്കില്‍ പ്രതിഷേധിച്ചതിനാണ് കോണ്‍ഗ്രസ് നേതാക്കളെ അമിത് ഷാ വിമര്‍ശിച്ചത്. യഥാര്‍ത്ഥത്തില്‍ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിനെതിരെയാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധമെന്നായിരുന്നു അമിത് ഷായുടെ വാക്കുകള്‍. രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപന ദിവസം തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ കറുത്ത വസ്ത്രമണിഞ്ഞ് പ്രതിഷേധിച്ചത് കോണ്‍ഗ്രസിന്റെ പ്രീണന നയമെന്ന് ആഭ്യന്തര മന്ത്രി കുറ്റപ്പെടുത്തി.

കേന്ദ്ര ഏജന്‍സി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി കോണ്‍ഗ്രസ് അംഗീകരിക്കണമെന്ന് അമിത് ഷാ പറഞ്ഞു. പരാതികളുടെ അടിസ്ഥാനത്തിലാണ് ഇഡി നടപടിയെടുക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. എന്നാല്‍ അമിത് ഷായുടെത് ജനാധിപത്യ പ്രതിഷേധങ്ങളെ വഴി തിരിച്ചുവിടാനുള്ള ശ്രമമാണെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. ദുര്‍മനസുള്ളവര്‍ക്ക് മാത്രമേ വ്യാജ വാദങ്ങള്‍ ഉന്നയിക്കാന്‍ കഴിയൂ എന്ന് ജയ്‌റാം രമേശ് പറഞ്ഞു.

Top