ദേശീയപാത വികസന സര്‍വേ ; കോണ്‍ഗ്രസ്സിന്റെ പ്രതിഷേധം ശക്തമാകുന്നു

bypass

മലപ്പുറം: ദേശീയപാത വികസന സര്‍വേയ്ക്കിടയില്‍ പൊന്നാനി വെളിയംകോട്ട് കോണ്‍ഗ്രസ്സിന്റെ പ്രതിഷേധം ശക്തമാകുന്നു. ഭൂമി നഷ്ടപ്പെടുന്നവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. റോഡ് ഉപരോധിക്കുവാനുള്ള പ്രതിഷേധക്കാരുടെ നീക്കത്തെ പൊലീസ് തടഞ്ഞു. കനത്ത പൊലീസ് സുരക്ഷയിലാണ് സര്‍വേ നടപടികള്‍ നടക്കുന്നത്.

വ്യാഴാഴ്ച ആരംഭിച്ച രണ്ടാംഘട്ട സര്‍വേയാണ് ഇന്നും തുടരുന്നത്. പൊന്നാനി താലൂക്കിലാണ് സര്‍വേ നടപടികള്‍ നടക്കുന്നത്. വെളിയംകോട്ട് മുതല്‍ തവളക്കുളം വരെയാണു സര്‍വേ നടപടികള്‍.

Top