Congress promotes just one surname, ignores others: Ram Madhav

വഡോദര: കോണ്‍ഗ്രസ് അവരുടെ കുടുംബപ്പേര് മാത്രമാണ് പ്രചരിപ്പിയ്ക്കുന്നതെന്നും പാര്‍ട്ടിയിലെ മറ്റു നേതാക്കന്‍മാരുടെ സംഭാവനകളെ അവര്‍ അവഗണിയ്ക്കുകയാണെന്നും ബി.ജെ.പി ജനറല്‍ സെക്രട്ടറി രാം മാധവ് കുറ്റപ്പെടുത്തി. അതുകൊണ്ട് തന്നെ ഒന്നിനു പുറകേ ഒന്നായി ഓരോ സംസ്ഥാനങ്ങളിലെയും ഭരണവും അവര്‍ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കുകയാണ്. രണ്ടു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഗുരുദാസ് കമത്, അജിത് ജോഗി എന്നിവരുടെ വിരമിയ്ക്കലിന്റെ പശ്ചാത്തലത്തിലാണ് രാം മാധവിന്റെ പ്രതികരണം.

എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളിലേയ്ക്ക് കടക്കുന്നില്ല. 2014 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് നേരിടേണ്ടി വന്നത്.

ജമ്മു കാശ്മീരില്‍ 59 ദിവസം നീണ്ടു നില്‍ക്കുന്ന അമര്‍നാഥ് യാത്രയോടനുബന്ധിച്ച് ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹര്‍ണി എയര്‍പോര്‍ട്ടില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

Top